വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനം
1536508
Wednesday, March 26, 2025 1:56 AM IST
പാലക്കാട്: പ്രധാൻ മന്ത്രി ശ്രം യോഗി മാൻ ധൻ പദ്ധതി (പിഎംഎസ് വൈഎം), നാഷണൽ പെൻഷൻ സ്കീം ഫോർ ട്രേഡേഴ്സ് (എൻപി എസ്) പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു.
ജില്ലാ ലേബർ ഓഫീസർ(എൻഫോസ്മെന്റ്) കെ.എം. സുനിൽ അധ്യക്ഷനായി.
പരിപാടിയിൽ കോമണ്‍ സർവീസ് സെന്റർ ജില്ലാ മാനേജർ കെ. ഖാലിദ് മുഹ്സിൻ വിഷയാവതരണം നടത്തി. ജില്ലാ ലേബർ ഓഫീസർ(ജനറൽ) പി.എസ്. അനിൽസാം, ഡെപ്യൂട്ടി ലേബർ ഓഫീസർ എം.പി. പ്രഭാത്, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.