കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു
1535896
Monday, March 24, 2025 1:04 AM IST
മുതലമട: പൊള്ളാച്ചി കൊല്ലങ്കോട് അന്തർസംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മുതലമട സ്വദേശിയായ യുവാവ് മരിച്ചു. വലിയചള്ള സ്വദേശി കൃഷ്ണന്റെ മകൻ സുഭാഷ്(35) ആണ് മരിച്ചത്.
കഴിഞ്ഞദിവസം സുഭാഷ് ഭാര്യയെ കോയമ്പത്തൂരിൽ എത്തിച്ച് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടയിൽ പൊള്ളാച്ചിയിൽവച്ച് നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കൊല്ലകോട് കുരുവികൂട്ടുമരം സ്വദേശി സജീഷിനെ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതലമടയിലെ പൊൻകതിർ ഫുഡ്സിലെ ഡ്രൈവറാണ് കെ.സുഭാഷ്. ഭാര്യ: കല. മകൻ: ആരവ്. അമ്മ: വള്ളി. സഹോദരി: സുമതി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം സംസ്കാരം നടത്തി.