ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1536205
Monday, March 24, 2025 11:56 PM IST
വടക്കഞ്ചേരി: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു ദാരുണാന്ത്യം. മംഗലംഡാം വീട്ടിക്കൽക്കടവ് അയ്യപ്പൻകുന്ന് നമശിവായത്തിന്റെ മകൻ ശിവദാസ് (28) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒന്പതോടെ കണ്ണനൂരിലാണ് അപകടമുണ്ടായത്. ബംഗളൂരുവിലേക്കു പോവുകയായിരുന്നു സ്വകാര്യബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. അവിവാഹിതനാണ്. അമ്മ: പരേതയായ പാർവതി. സഹോദരങ്ങൾ: ശിവരഞ്ജിനി, ശിവപ്രിയ, ശിവപ്രസാദ്.