കാർ ബൈക്കിനു പിറകിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
1536204
Monday, March 24, 2025 11:56 PM IST
വടക്കഞ്ചേരി: ദേശീയപാതയിലെ കഞ്ചിക്കോട് കെഎൻ പുതൂരിൽ കാർ ബൈക്കിനു പിറകിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. വടക്കഞ്ചേരി കമ്മാന്തറ അബ്ദുൾ റഹ്മാൻ -റംല ദന്പതികളുടെ മകൻ മുഹമ്മദ് അൻസലാ(21) ണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം. കോയന്പത്തൂർ നെഹ്റു കോളജിലെ ബിടെക് വിദ്യാർഥിയായ അൻസൽ പരീക്ഷ എഴുതാനായി പോകുന്നതിനിടെയാണ് അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. കബറടക്കം ഇന്നുരാവിലെ എട്ടിനു വടക്കഞ്ചേരി ഷാഫി ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. സംഭവത്തിൽ വാളയാർ പോലീസ് കേസെടുത്തു. സഹോദരൻ: അൻവർ.