നെഹ്റു കോളജ് ഓഫ് ആർക്കിടെക്ചറും ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയും ധാരണയിൽ
1536507
Wednesday, March 26, 2025 1:56 AM IST
ലക്കിടി: നെഹ്റു കോളജ് ഓഫ് ആർക്കിടെക്ചറും പരിസ്ഥിതി സംഘടനയായ ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുമായി ധാരണാപത്രം ഒപ്പുവച്ചു.
ഭാരതപ്പുഴയെ വീണ്ടെടുക്കുന്നതിനുള്ള സമഗ്രവും ശാസ്ത്രീയവുമായ രൂപകല്പനയും മേൽനോട്ടവും നിർവഹിക്കുന്നതിനാണ് ഇരുവിഭാഗവും ധാരണയായത്.ഇതിനായി പ്രത്യേകസംഘം പാരിസ്ഥിതിക പഠനംനടത്തി പരിഹാര നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് തയാറാക്കും. കോളജ് പ്രിൻസിപ്പൽ പ്രഫ. ഗണപതി കമ്മത്തും പരിസ്ഥിതി സംഘടനയുടെ ജനറൽ സെക്രട്ടറിയായ വിനോദ് നമ്പ്യാരും തമ്മിലാണ് ധാരണപത്രം ഒപ്പുവച്ചത്.
കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. കാറൽ മാർക്സ്, അസിസ്റ്റന്റ് പ്രഫ.എൻ. മുഹമ്മദ് ഫവാസ്, അഡ്മിനിസ്ട്രേറ്റീവ് മാനേജർ ടി.യു. ഉമേഷ്, സംഘടനാ പ്രതിനിധി എ. ശ്രീകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.