ആശമാർക്ക് ഐക്യദാർഢ്യവുമായി കൂട്ടഉപവാസം
1536281
Tuesday, March 25, 2025 6:59 AM IST
ചിറ്റൂർ: സെക്രട്ടേറിയറ്റിനു മുന്നിൽ കഴിഞ്ഞ 44 ദിവസമായി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആശാവർക്കർമാർ നടത്തിവരുന്ന രാപകൽ സമരത്തിനും മൂന്നു നേതാക്കൾ അഞ്ചു ദിവസമായി നടത്തുന്ന നിരാഹാരസമരത്തിനും ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൂട്ടഉപവാസം.
പട്ടഞ്ചേരി, പെരുമാട്ടി, പുതുനഗരം പിഎച്ച്സി, ചിറ്റൂർ മുനിസിപ്പാലിറ്റികളിലെ ആശാവർക്കർമാരാണ് കൂട്ടഉപവാസം നടത്തിയത്. വണ്ടിത്താവളം ബസ് സ്റ്റാന്റ് പരിസരത്തു നടത്തിയ ഉപവാസം പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് രേവതി രാജ് അധ്യക്ഷത വഹിച്ചു. യോഗത്തിൽപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില മുരളീധരൻ, സ്ഥിരംസമിതി അധ്യക്ഷ സുകന്യ രാധാകൃഷ്ണൻ, പഞ്ചായത്ത് മെംബർ സതീഷ് ചോഴിക്കാടൻ, ക്ഷീരസംഘം പ്രസിഡന്റ് ആർ. രമേഷ്, ഡയറക്ടർ എൻ.സി. സനാതനൻ, പങ്കജാക്ഷൻ പ്രസംഗിച്ചു.