പെരുമാട്ടി പ്രധാന പാതയോരത്തെ പ്ലാസ്റ്റിക്മാലിന്യം നീക്കംചെയ്തു
1535909
Monday, March 24, 2025 1:19 AM IST
വണ്ടിത്താവളം: പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ നിരത്തുകളിലും പൊതുസ്ഥലങ്ങളിലും കാണുന്ന പ്ലാസ്റ്റിക് മാലിന്യം ശുചിത്വ മിഷൻ തൊഴിലാളികൾ ശേഖരിച്ചു നീക്കംചെയ്തു. പാഞ്ചായത്ത് പ്രദേശം സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണം പ്രവർത്തനം നടന്നത്.
വ്യാപാരസ്ഥാപനങ്ങൾക്കുമുന്നിലും പൊതുയിടങ്ങളിലും മാലിന്യംതള്ളുന്നവരുടെ ദൃശ്യം മൊബൈലിൽ പകർത്തി പഞ്ചായത്തധികൃതർക്ക് നൽകാനും ശുചീകരണ തൊഴിലാളികൾ വ്യാപാരികളെ അറിയിച്ചു.
വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കുടിവെള്ള ബോട്ടിലുകളും ഭക്ഷണമാലിന്യങ്ങളും റോഡരികിൽ തള്ളുന്നതും പതിവായി കാണപ്പെടുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യം റോഡരികിൽ തീയിട്ടുനശിപ്പിക്കുന്നവർക്കെതിര ശക്തമായ നടപടികളുണ്ടാവുമെന്നും ബോധവത്കണം നൽകുന്നുണ്ട്.