വനിതാദിനാഘോഷവും അവാർഡ് വിതരണവും
1534031
Tuesday, March 18, 2025 2:19 AM IST
കോയന്പത്തൂർ: വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ കൗൺസിൽ വനിതാദിന ആഘോഷവും വിമൻ ഐക്കണിക്ക് ഓഫ് കോയമ്പത്തൂർ അവാർഡ് ജേതാക്കളെ ആദരിക്കലും കേരള ക്ലബ്ബിൽ നടത്തി.
കോയമ്പത്തൂർ കൗൺസിൽ പ്രസിഡന്റ് സി.എസ്. അജിത് കുമാറിന്റ് അധ്യക്ഷതയിൽ നടന്ന ആഘോഷങ്ങൾക്ക് ഡബ്ല്യുഎംഎഫ് ഏഷ്യൻ റീജിയൻ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി രമണി സ്വാഗതപ്രസംഗം നടത്തി.
എവിപി ആയുർവേദ ഹോസ്പിറ്റൽ ആൻഡ് ട്രെയിനിംഗ് അക്കാദമി ഡയറക്ടർ സംഗീത വാരിയർ മുഖ്യാതിഥിയായി. 2025 ലെ കോയമ്പത്തൂർ കൗൺസിലിന്റെ ഐക്കണിക്ക് അവാര്‍ഡ് ജേതാക്കളായ കൗമാരം പ്രശാന്തി അക്കാദമി ഫൗണ്ടർ ദീപ മനോജ്, കാമിയ ഫൗണ്ടേഷൻ എൻജിഒ 360 ഡിഗ്രി ബിസിനസ് മാനേജ്മെന്റ് കാരമടൈ ജനറൽസെക്രട്ടറി ഡോ. സി.എസ്. പമീല, അക്കാദമി ഇന്റർനാഷണൽ സ്കൂൾ കോയമ്പത്തൂർ സയൻസ് ഹെഡ് സജന സുനിൽദത്ത്, യോഗാ ഇൻസ്ട്രക്ടർ, ഫ്ലവർ മെഡിസിൻ ആൻഡ് നാച്ചുറോപ്പതി ഫുഡ് കൺസൾട്ടന്റ് ഗായത്രി സുകുമാർ എന്നിവർ അവാർഡുകൾ സ്വീകരിച്ചു.