ലക്കിടിയിൽ സീറോ വേസ്റ്റേജ് സംവിധാനം അവസാനഘട്ടത്തിൽ
1533401
Sunday, March 16, 2025 4:41 AM IST
ഒറ്റപ്പാലം: ലക്കിടി-പേരൂർ ഗ്രാമപഞ്ചായത്ത് സീറോവേസ്റ്റേജ് സംവിധാനം അവസാന ഘട്ടത്തിലേക്ക്. മാലിന്യ സംസ്കരണ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ബോട്ടിൽ ബൂത്ത്, ബിന്നുകൾ, ബിയോബിന്നുകൾ, കളക്ടേഴ്സ് അറ്റ് സ്കൂൾ, മിനി എംസി എഫ്, ഹരിതകർമസേന വാഹനം, ഹരിതമിത്രം ആപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ മാർച്ചിൽ 100% പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ടൗണുകൾ ക്ലീൻ ആക്കി ഭംഗിയാക്കുന്ന പ്രവർത്തനം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി.
ഒപ്പം ശുചിത്വസന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പൊതുപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, വാർഡ് മെംബർമാർ, ഹരിതകർമസേന അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ ചേർന്ന് റാലി സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഹരി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സജിത്ത്, ക്ഷേമകാര്യ ചെയർപേഴ്സൺ സുമ, മറ്റു വാർഡിലെ മെംബർമാർ എന്നിവർ പ്രസംഗിച്ചു.