ലഹരിക്കെതിരേ "കരുതലോടെ കരിമ്പുഴ'
1533678
Monday, March 17, 2025 1:07 AM IST
ശ്രീകൃഷ്ണപുരം: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത, മാലിന്യമുക്ത പഞ്ചായത്ത് എന്ന സന്ദേശവുമായി കരുതലോടെ കരിമ്പുഴ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. പി.എ. തങ്ങൾ, സുരേഷ് തെങ്ങിൻതോട്ടം, എം. മോഹനൻ മാസ്റ്റർ, സെക്രട്ടറി നിഷ മനോജ്, എക്സസൈസ് ഇൻസ്പെക്ടർ ഹരീഷ്, പോലീസ് സബ് ഇൻസ്പെക്ടർ അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.
വാർഡുകൾ തല ജാഗ്രത സമിതികൾ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. എല്ലാ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾകൊള്ളിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും.രാത്രി പത്തരയ്ക്കുശേഷം യുവാക്കൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാൽ പോലീസ് നടപടി സ്വീകരിക്കും. രാത്രി കാല പട്രോളിംഗ് ഊർജിതമാക്കും.
പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഫ്ലാഷ് മോബുകൾ സംഘടിപ്പിക്കാനും സ്കൂളുകൾ കേന്ദ്രീകരിച്ച് അതീവ ജാഗ്രത സമിതികൾ രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ പോലീസ് , എക്സൈസ്,ആരോഗ്യ വകുപ്പ് ജീവനക്കാർ, പ്രധാന അധ്യാപകർ, പിടിഎ ഭാരവാഹികൾ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, മഹല്ല്, അമ്പലക്കമ്മിറ്റി, ക്ലബ്ബ് ഭാരവാഹികൾ പങ്കെടുത്തു.