കണ്ണമ്പ്ര വ്യവസായപാർക്ക് നടപടികൾ വേഗത്തിലാക്കണം: സിപിഐ
1534024
Tuesday, March 18, 2025 2:19 AM IST
വടക്കഞ്ചേരി: കണ്ണമ്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു സിപിഐ കണ്ണമ്പ്ര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
വ്യവസായ പാർക്കിനായി ഏറ്റെടുത്ത ഭൂമി കാടുമൂടി പന്നിക്കൂട്ടങ്ങളുടെയും ഇഴജന്തുക്കളുടെയും തവളമായിരിക്കുകയാണ്. സാമൂഹ്യവിരുദ്ധരും മദ്യപസംഘങ്ങളും ഇവിടെ കേന്ദ്രീകരിക്കുന്നത് സമീപവാസികളിലും വഴിയാത്രക്കാരിലും ഭീതിയുണ്ടാക്കുന്നുണ്ട്.
പ്രദേശത്തു തീപിടുത്ത ഭീഷണിയുമുണ്ട്. കഴിഞ്ഞദിവസവും ഏറ്റെടുത്തഭൂമിയിൽ തീപിടുത്തമുണ്ടായി. ലഹരിക്കെതിരേയുള്ള നടപടികൾ കൂടുതൽ ശക്തമാക്കണമെന്നും സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
കല്ലേരി സ്കൂളിൽനടന്ന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം പി.എം. അലി, മണ്ഡലം സെക്രട്ടറിമാരായ സുരേഷ്കുമാർ, എച്ച്. ഹനീഫ, എ.വി. അബ്ബാസ്, മീരാൻകുട്ടി, രാജമണി, കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.
കെ. നാരായണനെ സെക്രട്ടറിയായും കെ. ശേഖരൻ മാസ്റ്ററെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.