ജോലിക്കിടെ ഷോക്കേറ്റു മരിച്ചയാളുടെ കുടുംബത്തിന് ആശ്രിതനിയമനം ആവശ്യപ്പെട്ട് കോൺഗ്രസ് സമരം
1534021
Tuesday, March 18, 2025 2:19 AM IST
അഗളി: അട്ടപ്പാടിയിൽ വൈദ്യുതി ലൈനിൽ ജോലിക്കിടെ ഷോക്കേറ്റുമരിച്ച പട്ടികവർഗക്കാരനായ നെല്ലിപ്പതിയിലെ നഞ്ചന്റെ കുടുംബത്തിന് ആശ്രിതനിയമനവും നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗളി വൈദ്യുതി ഭവനുമുമ്പിൽ സമരംനടത്തി.
ജോലി സമയം കഴിഞ്ഞാണ് തൊഴിലാളി മരണപ്പെട്ടതെന്ന മന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ല.
സബ് എൻജിനീയരുടെ പേരിലാണ് ഇത്തരം വർക്കുകളുടെ പെർമിറ്റ് നൽകുന്നത്.വൈദ്യുതി ലൈനിലെ ജോലി പൂർത്തീകരിക്കുന്നതിനു മുൻപായി ലൈനിൽ വൈദ്യുതി പ്രവഹിപ്പിച്ചത് അന്വേഷണ വിധേയമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ പി.സി. ബേബി, ഷിബു സിറിയക്, എസ്. അല്ലൻ, എൻ.കെ. രഘുത്തമൻ, എം.ആർ. സത്യൻ, കെ.പി. സാബു, ജോബി കുരീക്കാട്ടിൽ, ചെല്ലൻ മൂപ്പൻ, കെട്ടി ബെന്നി, സുനിത ഉണ്ണികൃഷ്ണൻ, റോസിലി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.