കക്കുപ്പടി എൽപി സ്കൂളിൽ പഠനോത്സവം
1533400
Sunday, March 16, 2025 4:41 AM IST
അഗളി: കക്കുപ്പടി ഗവ. എൽപി സ്കൂളിൽ ജ്വാല 2k25 പഠനോത്സവം തുടങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സനോജ് ഉദ്ഘാടനം ചെയ്തു. പഠനമികവുകൾ സമൂഹത്തിനുമുന്നിൽ പ്രദർശിപ്പിക്കാനും പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് പഠനോത്പന്നങ്ങളുടെ പ്രദർശനങ്ങളെന്ന് സനോജ് പറഞ്ഞു. പാഠഭാഗങ്ങളുടെ നേർക്കാഴ്ചകളൊരുക്കി വിദ്യാർഥികളുടെ പ്രകടനങ്ങളും അരങ്ങേറി.
വാർഷികാഘോഷങ്ങളുടെ സമ്മാനദാനവും നടന്നു. പ്രധാന അധ്യാപിക ഉമ്മു സൽമ, പിടിഎ പ്രസിഡന്റ് സലാം, വൈസ് പ്രസിഡന്റ് മോഹനൻ, സീനിയർ അധ്യാപിക രുഗ്മിണി പ്രസംഗിച്ചു.