സമഗ്ര ഗുണമേന്മ വിദ്യാഭ്യാസപദ്ധതി
1533399
Sunday, March 16, 2025 4:41 AM IST
ആലത്തൂർ: പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കെ.ഡി.പ്രസേനൻ എം എൽ എ നിർവഹിച്ചു.ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷത വഹിച്ചു.
ഡയറ്റ് സീനിയർ ലക്ചറർ ഡോ. രാമകൃഷ്ണൻ വിഷയാവതരണം നടത്തി. എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമകുമാർ, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, മേലാർകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല , ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, പുതുക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, വി.ജെ. ജോൺസൺ, കെ.ജി. പവിത്രൻ, എൻ.എം. വിനോദ്, ഗോപിനാഥൻ, ബിജു എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജയന്തി സ്വാഗതവും ബിപിസി കെ. പ്രദീപ് നന്ദിയും പറഞ്ഞു.