ഇന്റർ കൊളീജിയറ്റ് വോളി ടൂർണി തുടങ്ങി
1533418
Sunday, March 16, 2025 4:59 AM IST
വടക്കഞ്ചേരി: യൂണൈറ്റഡ് ക്ലബും മലബാർ ക്ലബ്ബും സംയുക്തമായി നേതൃത്വം നൽകുന്ന അഖില കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിന് വടക്കഞ്ചേരി മലബാർ ക്ലബ് മൈതാനത്തു ആവേശകരമായ തുടക്കം. മുൻമന്ത്രി കെ.ഇ. ഇസ്മയിൽ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ക്ലബ് പ്രസിഡന്റ് ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബി. ബാബു, വൈസ് പ്രസിഡന്റ് മോഹനൻ പള്ളിക്കാട്, രാജീവ് രാജേന്ദ്രൻ, കെ.ഇ. ബൈജു, സുദേവൻ, സതീഷ് കൃഷ്ണൻ, ജയകുമാർ പണിക്കർ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തിൽ ഹോളി ഗ്രേസ് അക്കാദമി മാള ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് സെന്റ് ജോസഫ് കോളജ് ദേവഗിരിയെ പരാജയപ്പെടുത്തി.
രണ്ടാംമത്സരത്തിൽ ആവേശകരമായ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ സെന്റ് ജോർജ് കോളജ് അരുവിത്തുറയെ പരാജയപ്പെടുത്തി എസ്എൻ കോളജ് ചേളന്നൂർ സെമിഫൈനൽ യോഗ്യത നേടി. വനിതാ ടീമുകൾ ഉൾപ്പടെ സംസ്ഥാന തലത്തിലുള്ള എട്ട് പ്രമുഖ കോളജ് ടീമുകളാണ് മത്സരരംഗത്തുള്ളത്. ടൂർണമെന്റ് ഇന്ന് സമാപിക്കും.