അതിദരിദ്ര കുടുംബങ്ങളെ ചേർത്തുപിടിച്ച് കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്
1533684
Monday, March 17, 2025 1:07 AM IST
കുമരംപുത്തൂർ: കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരിൽപെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കു മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ ഓണത്തിനും ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തിയിരുന്നു.
അതിദരിദ്രരിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്ത് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. പശു വളർത്തൽ, ആടുവളർത്തൽ, കോഴിവളർത്തൽ, പെട്ടിക്കട, ലോട്ടറിവില്പന, എന്നിങ്ങനെയുള്ള പദ്ധതികളാണ് ഇവർക്കുവേണ്ടി നടപ്പിലാക്കിയിരിക്കുന്നത്. അടുത്ത വാർഷിക പദ്ധതിയിലും അതിദരിദ്ര കുടുംബങ്ങളെ ചേർത്തുപിടിക്കുന്ന പലപദ്ധതികളും നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് രാജൻ അമ്പാടത്ത് പറഞ്ഞു.