പയ്യാങ്കോട് -വണ്ടാഴി റോഡിന്റെ നിർമാണോദ്ഘാടനം
1534029
Tuesday, March 18, 2025 2:19 AM IST
നെന്മാറ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ മൂന്നാംഘട്ടത്തിൽ ഉൾപ്പെട്ടിട്ടുളളതും അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതുമായ വണ്ടാഴി- കാന്തളം- പയ്യാങ്കോട് റോഡിന്റെ നിർമാണപ്രവൃത്തി കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു . 10.62 കോടി രൂപയോളം വകയിരുത്തി 10.74 കിലോമീറ്റർ ദൂരത്തിൽ ആണ് റോഡ്നിർമാണം ആരംഭിക്കുന്നത്.
റോഡിന്റെ നിർമാണത്തിനൊപ്പം 11 കലുങ്കുകൾ, പാർശ്വ ഭിത്തികൾ, കാനകൾ, 2891 മീറ്റർ നീളത്തിൽ ഡ്രെയിൻ, 3838 മീറ്റർ ദൂരത്തിൽ ഐറിഷ് ഡ്രെയിൻ സൂചന ബോർഡുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. അസംസ്കൃത വിഭവങ്ങളുടെ മിതമായ ഉപയോഗം മാത്രം വരുന്ന എഫ്ആർഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്.
കെ. ബാബു എംഎൽഎ അധ്യക്ഷനായി. കെ.ഡി. പ്രസേനൻ എംഎൽഎ, അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ്, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, ജനപ്രതിനിധികളായ റെജീന ചാന്തുമുഹമ്മദ്, മവിത വിശ്വനാഥൻ, ജിജാ റോയ്, രമണി കേശവൻകുട്ടി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി.ജി. സജിത്കുമാർ, കെ.എൻ. മോഹനൻ, പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.