വിജിഎം ഹോസ്പിറ്റലിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിച്ചു
1533682
Monday, March 17, 2025 1:07 AM IST
കോയന്പത്തൂർ: വിജിഎം ഹോസ്പിറ്റലിൽ ഇന്ത്യയിലെ ആദ്യത്തെ എൻഎബിഎച്ച്-അക്രഡിറ്റഡ് ഗ്യാസ്ട്രോഎൻട്രോളജി മൾട്ടി-സ്പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിച്ചു. മദ്രാസ് ഹൈക്കോടതി ജഡ്ജി വടമല ഉദ്ഘാടനം ചെയ്തു.
ആശുപത്രി എംഡി ഡോ.വി.ജി. മോഹൻ പ്രസാദ് അധ്യക്ഷത വഹിച്ചു.
തമിഴ്നാട് ആർക്കൈവ് ആൻഡ് ഹിസ്റ്റോറിക്കൽ റിസർച്ച് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറിയും കമ്മീഷണറുമായ ഹർസഹായ് മീണ, തമിഴ്നാട് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ജി. പ്രകാശ്, തമിഴ്നാട് തൊഴിൽക്ഷേമ, നൈപുണ്യ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. വീരരാഘവറാവു, പ്രഫ.ഡോ.കെ. നാരായണസാമി എന്നിവർ വിശിഷ്ടാതിഥികളായി.