ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു
1533676
Monday, March 17, 2025 1:07 AM IST
പാലക്കാട്: കേരളത്തെ ലഹരിഹബിൽനിന്നും മോചിപ്പിക്കാൻ സർക്കാർ കർശന നടപടികളിലേക്കു കടക്കണമെന്നും എക്സൈസ് - പോലീസ് സംയുക്ത ടീമിനെ നിയോഗിച്ച് കോളജ് ഹോസ്റ്റലുകളിൽ പരിശോധന നടത്തണമെന്നും കെപിസിസി നിർവാഹക സമിതിയംഗം സി.വി.ബാലചന്ദ്രൻ.
ഐഎൻടിയുസി ജില്ലാ ഘടകം പാലക്കാട് രക്തസാക്ഷിമണ്ഡപത്തിനു മുന്നിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അപ്പു, ജില്ലാ കോൺഗ്രസ് ഭാരവാഹികൾ, ഐഎൻടിയുസി ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.