മംഗലംഡാം, ഓടംതോട്, പടങ്ങിട്ടതോട് വനമേഖലയിൽ കാട്ടുതീ പടർന്നു
1533430
Sunday, March 16, 2025 5:00 AM IST
മംഗലംഡാം: ഓടംതോട്, പടങ്ങിട്ടതോട് മലയിൽ കാട്ടുതീ പടർന്നു. ഇന്നലെ രാവിലെയാണ് തീകണ്ടത്. വൈകാതെ വനപാലകരും സമീപത്തെ തോട്ടം ഉടമകളും സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വനത്തിൽ നിന്നാണ് തീ വന്നിട്ടുള്ളത്. ഇതിനാൽ കൂടുതൽ പ്രദേശത്തേക്ക് തീപടരാനും സാധ്യതയുണ്ട്. നൂറ് ഏക്കറോളം പ്രദേശം തീയിലമർന്നിട്ടുണ്ട്. ഫയർ ലൈൻ ഉണ്ടാക്കിയും തല്ലിക്കെടുത്തിയുമാണ് തീ തടയുന്നത്. വനപാലകർ ഉൾപ്പെടെ വലിയ സംഘമാളുകൾ തീ കെടുത്താനുണ്ട്. കഴിഞ്ഞദിവസം ചെറിയ മഴപെയ്ത പ്രദേശമായതിനാൽ തീ പടരുന്നതിന്റെ വേഗതക്ക് കുറവുണ്ട്.