കത്തോലിക്കാ കോൺഗ്രസ് ഫൊറോന കൺവൻഷനും സംഘാടകസമിതി ഉദ്ഘാടനവും ഇന്ന്
1533425
Sunday, March 16, 2025 4:59 AM IST
വടക്കഞ്ചേരി: കത്തോലിക്ക കോൺഗ്രസ് വടക്കഞ്ചേരി ഫൊറോന കൺവൻഷനും 107-ാം ജന്മ വാർഷിക സംഘാടകസമിതി ഉദ്ഘാടനവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പതാകഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് റാലിയും പൊതുസമ്മേളനവും നടക്കും. ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.
രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ആമുഖ പ്രഭാഷണം നടത്തും. ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ അനുഗ്രഹപ്രഭാഷണവും ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണവും നടത്തും.
ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഫൊറോന പ്രസിഡന്റും ഗ്ലോബൽ സെക്രട്ടറിയുമായ ഡെന്നി തെങ്ങുംപള്ളി, രൂപത ജനറൽ സെക്രട്ടറി ജിജോ അറക്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി വിവിധ സംഘടനാ നേതാക്കളായ ജെയിംസ് പടമാടൻ, അഭിഷേക് പുന്നാംതടത്തിൽ, സോളി തോമസ് കാടൻകാവിൽ, ജോസ് മുക്കട, ജോസ് വടക്കേക്കര, ദീപ ബൈജു, ദീപു കവലക്കാട്ട്, ബെന്നി മറ്റപ്പള്ളി, റെനി അറക്കൽ തുടങ്ങിയവർ പ്രസംഗിക്കും. വിവിധ മേഖലകളിൽ മികച്ച സേവനം നടത്തിയവരെ യോഗത്തിൽ ആദരിക്കും.