സീറോ ഡ്രഗ്സ് ഹീറോ ചങ്ക്സ് യൂത്ത് കോണ്‍ഗ്രസ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
1533680
Monday, March 17, 2025 1:07 AM IST
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീറോ ഡ്രഗ്സ് ഹീറോ ചങ്ക്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
യുവാക്കളെല്ലാം ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത ശേഷമാണ് ഫുട്ബോള്‍ മത്സരം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം പ്രസിഡന്റ് ഹാരിസ് തത്തേങ്ങലം അധ്യക്ഷത വഹിച്ചു. ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് വിജയികള്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത നിര്‍വഹിച്ചു. ലെജൻഡ് എഫ്സി വട്ടപ്പറമ്പ് വിന്നേഴ്സ് ട്രോഫിയും ലീഡേഴ്സ് കാഞ്ഞിരവള്ളി റണ്ണേഴ്സ് ട്രോഫിയും നേടി.
ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി എം.സി. സുനീഷ്, മികച്ച ഗോള്‍കീപ്പറായി എം.പി. അനുരുദ്ധ് എന്നിവരെ തെരഞ്ഞെടുത്തു.