പാലക്കാട് ഐഐടി യുവസംരംഭകരുമായി കൈകോർക്കും: ഡോ. സായി ശ്യാം നാരായണൻ
1534030
Tuesday, March 18, 2025 2:19 AM IST
പാലക്കാട്: യുവസംരംഭകരുമായി ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്നും അവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുമെന്നും പാലക്കാട് ഐഐടി ടെക്നോളജി ഹബ് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സായി ശ്യാം നാരായണൻ പറഞ്ഞു.
പാലക്കാട് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുവസംരംഭകസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ.പി. ശിവദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സ്റ്റാർട്ട്അപ്പ് മിഷൻ ജിനേഷ് മാത്യു, പിഎംഎ മുൻ പ്രസിഡന്റ് സുമേഷ് മേനോൻ, സെക്രട്ടറി ആസിഫ്, ട്രഷറർ ബി. ജയരാജൻ, ജോയിന്റ് സെക്രട്ടറി വിനീത ജോസഫ്, കിരണ്‍ കുമാർ, നന്ദിത പരിതോഷ് എന്നിവർ പ്രസംഗിച്ചു.
ഐഷ റൂബി സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജീവ് രാംനാഥ് നന്ദിയും പറഞ്ഞു. വരും തലമുറയിലെ സംരംഭകരെ ശാക്തീകരിക്കാനും മാർഗനിർദേശങ്ങൾ നൽകാനും യുവ സംരംഭക മേഖലയിൽ വിജയം കൈവരിച്ചവരും വ്യവസായിക, വാണിജ്യ പ്രമുഖർ പങ്കെടുത്തു. ടി.ജി. മിട്ടു, നിസാരി മഹേഷ്, ഷൈൻ ഗോപാൽ, ദേവൻ ചന്ദ്രശേഖരൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. രവിൻ, വി. ശ്രീഹരി, ഡോ.വി. ശ്രീനാഥ്, ടി.സി. ജയശങ്കർ, എ. ജയന്ത് പ്രസംഗിച്ചു.