കാങ്കപ്പുഴ ബ്രിഡ്ജ്: സ്ഥലമേറ്റെടുക്കൽ ദ്രുതഗതിയിലാക്കാൻ തീരുമാനം
1534023
Tuesday, March 18, 2025 2:19 AM IST
ഷൊർണൂർ: മന്ത്രിയുടെ സാന്നിധ്യത്തിൽ കാങ്കപ്പുഴ ബ്രിഡ്ജ് സ്ഥല ഉടമകളുടെ യോഗം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്ന് 102 കോടി രൂപ ചെലവഴിച്ചാണ് കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്. ഇതിന്റെ അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ബ്രിഡ്ജിന്റെ ഇരുവശങ്ങളിലുള്ള ഭൂവുടമകളുടെയും കെട്ടിട ഉടമകളുടെയും യോഗമാണ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നത്.
ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കി അപ്രോച്ച് റോഡ് നിർമാണം ആരംഭിക്കുവാൻ യോഗത്തിൽ ധാരണയായി. ആനക്കര, കുറ്റിപ്പുറം പഞ്ചായത്ത് മെംബർമാർ, ജനപ്രതിനിധികൾ, വിവിധ തഹസിൽദാർമാർ, സർവേയർമാർ, റവന്യൂ , കിഫ്ബി, കിഡ്ക്, സിഎംഡി കേരള ഉദ്യോഗസ്ഥർ, നിർമാണകമ്പനി പ്രതിനിധികൾ പങ്കെടുത്തു.