അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് താലൂക്ക് തലത്തിൽ ഒന്നാമത്
1533677
Monday, March 17, 2025 1:07 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയൻ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മികച്ച സർവീസ് സഹകരണ ബാങ്കുകൾക്കു നൽകുന്ന അവാർഡിന് അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് അർഹമായി.
അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിലും ഒന്നാംസ്ഥാനം ബാങ്ക് കരസ്ഥമാക്കി.
സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എം. ശ്രീഹരി അവാർഡ് വിതരണം നടത്തി. സർക്കിൾ സഹകരണ യൂണിയൻ അംഗം ദിവാകരൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഗീത, കെ.ജി. സാബു, താജുദീൻ, മുൻ റൂറൽ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ, സർക്കിൾ സഹകരണ യൂണിയൻ അംഗം മുഹമ്മദ് അഷറഫ് എന്നിവർ പ്രസംഗിച്ചു.
അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ. മുഹമ്മദ് അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റ് വി.അബ്ദുള്ള, സെക്രട്ടറി പി. ശ്രീനിവാസൻ, ഡയറക്ടർമാരായ കെ.എ. സുദർശനകുമാർ , കെ. സെയ്ദ്, ടി. ബാലചന്ദ്രൻ, വി.ടി. ഉസ്മാൻ, കെ. ശ്രീധരൻ, ടി. രാജകൃഷ്ണൻ, ഇ. ബിന്ദു, ഷെറീന മുജീബ്, ജീവനക്കാരായ എം. ജയകൃഷ്ണൻ, വി. അബ്ദുൾ സലീം, എം.പി. സുരേഷ്, പി. നജീബ്, പി. രഞ്ജിത്, മുഹമ്മദ് യാസിൻ, നിഖിൽ, മുസ്തഫ, എം.അമീൻ, അക്ബർ എന്നിവർ പങ്കെടുത്തു.