സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ഒറ്റപ്പാലത്തു പ്രവർത്തനം തുടങ്ങി
1533687
Monday, March 17, 2025 1:07 AM IST
ഒറ്റപ്പാലം: പോലീസ് സ്റ്റേഷനിൽ കുടുംബശ്രീയുടെ സ്നേഹിത എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം തുടങ്ങി. സ്റ്റേഷനിലെ ശിശുസൗഹൃദ കെട്ടിടത്തിലാണു കേന്ദ്രം തുടങ്ങിയത്. രണ്ടുദിവസമാണ് കൗൺസലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെയുണ്ടാവുക. ഷൊർണൂർ സബ്ഡിവിഷൻ പരിധിയിലെ സ്റ്റേഷനുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ പരിഗണിക്കുക ഒറ്റപ്പാലത്തെ കേന്ദ്രത്തിലാകും. കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ. പ്രേംകുമാർ എംഎൽഎ നിർവഹിച്ചു. ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ കെ. ജാനകീദേവി അധ്യക്ഷയായി.
ഒറ്റപ്പാലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, നഗരസഭാ വൈസ് ചെയർമാൻ കെ. രാജേഷ്, ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ്കുമാർ, ഒറ്റപ്പാലം എഎസ്പി അച്യുത് അശോക്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ കെ. അബ്ദുൾനാസർ, ടി. ലത, കുടുംബശ്രീ ജില്ലാമിഷൻ കമ്യൂണിറ്റി കൗൺസലർ നിത്യ കെ. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.