കുളത്തിൽ മുങ്ങിമരിച്ചു
1533940
Monday, March 17, 2025 11:42 PM IST
ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് പൊരുപ്പത്ത് വീട്ടിൽ ശിവദാസൻ(60) കുളത്തിൽ മുങ്ങിമരിച്ചു. തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനായി ഇറങ്ങിയ ശിവദാസന്‍ കുളത്തിൽ മുങ്ങിപ്പോകുകയായിരുന്നുവെന്നു കരുതുന്നു.
സമയമായിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചുപോയെങ്കിലും കണ്ടെത്താനായില്ല. കുളക്കടവില്‍ തോര്‍ത്തും സോപ്പും കണ്ടതോടെ സംശയംതോന്നി ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ:പുഷ്പ. മക്കൾ: നിഖിൽ,നിതിൻ,ഗിരീഷ്.