റോഡ് ഉദ്ഘാടനം ചെയ്തു
1533397
Sunday, March 16, 2025 4:41 AM IST
കാഞ്ഞിരപ്പുഴ: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ 10 ലക്ഷംരൂപ വകയിരുത്തി വർഷങ്ങളായി തകർന്നുകിടന്ന ചിറക്കൽപ്പടി-കുന്നുംപുറം-അന്പാഴക്കോട് റോഡ് പണി പൂർത്തീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും ഡിവിഷൻ മെംബറുമായ മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സി.ടി. അലി അധ്യക്ഷത വഹിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് മെംബർ സി. അച്യുതൻ, അബൂബക്കർ ബാവിക്ക, എ.വി. മുസ്തഫ, ഫിറോസ് ബാബു, പി.കെ. ലത്തീഫ്, സി.ടി. മൊയ്തു, ബാലചന്ദ്രൻ, പി. സുദേവൻ, കെ.പി. ഫാത്തിമ, ബാബു മങ്ങാടൻ, ജുനൈസ്, രഞ്ജിത്ത്, അബ്ദുറഹ്മാൻ, ഹസ്സൻ ഹാജി, മൊയ്തുണ്ണി, മുജീബ് റഹ്മാൻ, ഷംസുദ്ദീൻ, അബ്ദു കരിന്പനോട്ടിൽ, ഫിറോസ് എന്നിവർ പ്രസംഗിച്ചു.