ഐടിഐ നൈപുണ്യ കർമസേന സ്കൂൾ ഉപകരണങ്ങൾ നന്നാക്കിനൽകി
1534026
Tuesday, March 18, 2025 2:19 AM IST
നെന്മാറ: ഗവ. ഐടിഐയിലെ നൈപുണ്യകർമസേന (സ്കിൽ ടാസ്ക്ഫോഴ്സ്) യുടെ നേതൃത്വത്തിൽ സൗജന്യസേവനം നടത്തി. നെന്മാറ ഗവ. എൽപി സ്കൂളിലെ കേടുവന്ന് ഉപയോഗശൂന്യമായി കൂട്ടിയിട്ടിരുന്ന ബെഞ്ചുകൾ, ഡെസ്കുകൾ, മറ്റു ഫർണിച്ചറുകൾ, സ്റ്റീൽ അലമാരകൾ, കുട്ടികളുടെ ഊഞ്ഞാൽ ഉൾപ്പെടെയുള്ള കളി ഉപകരണങ്ങളുടെ കേടുപാടുകളാണ് വെൽഡിംഗ് ഉൾപ്പെടെയുള്ള യന്ത്രങ്ങൾ സ്കൂളിലെത്തിച്ച് സേവനത്തിലൂടെ ഉപയോഗപ്രദമാക്കി നൽകിയത്.
നൈപുണ്യ കർമസേന കൺവീനർ മണികണ്ഠൻ, ജൂണിയർ ഇൻസ്ട്രക്ടർ എസ്. സതീഷ്, മുകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സേനാംഗങ്ങളായ വെൽഡർ ട്രേഡിലെ ട്രെയിനികളായ എം. അശ്വജിത്ത്, ആർ. ആദർശ്, അഖിൽ, അരുൺ, കെ. ഹരികൃഷ്ണൻ, ജിഷ്ണു, ബിബിൻ, എൻ. വിഷ്ണു, മണികണ്ഠൻ, അൻഫാസ്, സി. സജയ്, അനന്തുകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കളിയുപകരണങ്ങൾ ഉൾപ്പെടെ സൗജന്യമായി നന്നാക്കി കിട്ടിയതിൽ സ്കൂൾ അധികൃതർ നെന്മാറ ഐടിഐ അധികൃതരെ പ്രശംസിച്ചു.