ലഹരിക്കെതിരേ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സംഗമം
1533686
Monday, March 17, 2025 1:07 AM IST
മണ്ണാർക്കാട് ഫൊറോന യൂണിറ്റ്
മണ്ണാർക്കാട്: കത്തോലിക്കാ കോൺഗ്രസ് മണ്ണാർക്കാട് ഫൊറോന യൂണിറ്റിന്റെ നേതൃത്വത്തിൽ ഹോളി സ്പിരിറ്റ് ഫോറോനാ ദേവാലയ അങ്കണത്തിൽ ലഹരിക്കെതിരേ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫോറോന വികാരി ഫാ. രാജു പുളിക്കത്താഴെ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ്സ് യൂണിറ്റ് പ്രസിഡന്റ് ഡേവിസ് മംഗലൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എലിസബത്ത്, വിത്സൻ ആലുമ്മൂട്ടിൽ, ജോണി ഇരട്ടെപറമ്പിൽ, രാജൻ, കെ.വി.ജോർജ് എന്നിവർ നേതൃത്വം നൽകി.
കുമരംപുത്തൂർ ലൂർദ്മാതാ ഇടവക
മണ്ണാർക്കാട്: കത്തോലിക്കാ കോൺഗ്രസ് കുമരംപുത്തൂർ ലൂർദ്മാതാ ഇടവകയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ പ്രതിജ്ഞയെടുത്തു. വികാരി ഫാ. ജോമി തേക്കുംകാട്ടിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് മണ്ണാർക്കാട് ഫൊറോനാ പ്രസിഡന്റ് ബിജു മലയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.രൂപത ഭാരവാഹികളായ ഷിബു കാട്രൂകുടി, ബിജു യൂണിറ്റ് ഭാരവാഹികളായ ജോസ് കിഴക്കേൽ, ബിനു പടുവിൽ, ജോസ് പൂതറമണ്ണിൽ, സുജ കുന്നുംപുറം, പ്രഭ വലിയപറമ്പ് എന്നിവർ നേതൃത്വം നൽകി.
കണ്ടമംഗലം ക്രിസ്തുരാജ ഇടവക
മണ്ണാർക്കാട്: കണ്ടമംഗലം ക്രിസ്തുരാജ ഇടവകയിൽ കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് സമിതിയുടെ നേതൃത്വത്തിൽ നടന്ന ലഹരിക്കെതിരേയുള്ള പ്രതിഷേധസംഗമം വികാരിയും കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടറുമായ ഫാ. ലിവിൻ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദുരുപയോഗത്തെകുറിച്ചും ദോഷവശങ്ങളെക്കുറിച്ചും ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് നിമ്മി സോണി പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോണി പാലാത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പുറ്റാനിക്കാട് ഇടവക
മണ്ണാർക്കാട്: പുറ്റാനിക്കാട് ഇടവകയിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ലഹരിക്കെതിരെയുള്ള പ്രതിഷേധ സംഗമം വികാരിയും ഫൊറോന ഡയറക്ടറുമായ ഫാ. ലിവിൻ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. പുറ്റാനിക്കാട് യൂണിറ്റ് പ്രതിനിധി ചെറിയാൻ തലച്ചിറക്കുഴിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ബിജുല ജോസ് നന്ദി പറഞ്ഞു.