നികുതിദായകനെ ഉപഭോക്താവായി അംഗീകരിക്കുന്ന നിയമം വേണം: കൺസ്യൂമർ ഫോറം
1534028
Tuesday, March 18, 2025 2:19 AM IST
ആലത്തൂർ: നികുതിദായകനെ ഉപഭോക്താവായി അംഗീകരിക്കുന്ന നിയമം വേണമെന്ന് ഫോറം ഫോർ കൺസ്യൂമർ ജസ്റ്റീസ് ലോക ഉപഭോക്തൃദിനത്തിൽ നടത്തിയ ഉപഭോക്തൃസംഗമം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ആലത്തൂർ തഹസിൽദാർ കെ. ശരവണൻ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ഡോ.പി. ജയദേവൻ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ അരുൺകുമാർ ഉപഭോക്തൃദിന സന്ദേശം നൽകി.സെക്രട്ടറി കെ. പഴനിമല ആമുഖപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി കെ. വേലുണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അരുൺ അരവിന്ദ്, കെ. വേലായുധൻ, വി. വത്സല, പി. ശിവകുമാർ മാസ്റ്റർ, എം. ഹംസ, എം.വി. ദയാനന്ദൻ, എസ്. ഗോപി, കെ.എസ്. ലക്ഷ്മി നാരായണൻ, പി. വിജയൻ എന്നിവർ പ്രസംഗിച്ചു.