20 കോടിരൂപ ചെലവിൽ ഭാരതപ്പുഴ സൗന്ദര്യവത്കരണം ഉടൻ തുടങ്ങും
1533429
Sunday, March 16, 2025 5:00 AM IST
ഷൊർണൂർ: 20 കോടിരൂപ ചെലവിൽ ഭാരതപ്പുഴക്ക് പുതിയ മുഖശ്രീ. കേന്ദ്ര സർക്കാർ ഫണ്ടുപയോഗിച്ചാണ് ഭാരതപ്പുഴ നവീകരണവും പുനരുജീവനവും നടത്തുന്നത്. പുഴയുടെ സൗന്ദര്യവത്കരണമാണ് പ്രധാനമായും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ 4.80 കോടിയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്.
ഇതിനുവേണ്ടി കോഴിക്കോട് എൻഐടിയാണ് ഡിപിആർ തയ്യാറാക്കിയത്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ആണ് പദ്ധതിയുടെ പ്രവൃത്തികൾ നടത്തുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർ ഷൊർണൂർ നഗരസഭാ ചെയർമാൻ എംകെ.ജയപ്രകാശിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. ഈമാസം തന്നെ പ്രവർത്തികൾ ആരംഭിക്കാനാണ് തീരുമാനം.