പുരസ്കാര നിറവിൽ കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക്
1533681
Monday, March 17, 2025 1:07 AM IST
മണ്ണാർക്കാട്: എഴുപത്തിയൊന്നാമത് സഹകരണ വരാഘോഷത്തോടനുബന്ധിച്ച് മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയനിൽ ഏറ്റവും കൂടുതൽ കാർഷിക വായ്പാ നൽകിയ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിനുള്ള അവാർഡ് പാലക്കാട് ജോയിന്റ് രജിസ്ട്രാർ ഹരിയിൽനിന്നും കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി, ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി.
കൂടാതെ അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സർക്കിൾ കോ- ഓപറേറ്റിവ് യൂണിയൻ നടത്തിയ സഹകരണ ക്വിസ് മത്സരത്തിൽ ബാങ്കിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജീവനക്കാരായ സഫീറ, രോഹിത എന്നവർക്ക് ഒന്നാംസ്ഥാനവും ലഭിച്ചിരുന്നു.
ഇവർക്കുള്ള പുരസ്കാരം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഗീതയിൽനിന്നും ഏറ്റുവാങ്ങി. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മണ്ണാർക്കാട് സർക്കിൾ കോ- ഓപറേറ്റീവ് യൂണിയൻ സംഘടിപ്പിച്ച വനിതകളുടെ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനവും ബാങ്കിന് ലഭിച്ചിരുന്നു.
മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന നിക്ഷേപ സമഹാരണ യഞ്ജം വിശദീകരണയോഗ ചടങ്ങിൽ പുരസ്കാരങ്ങൾ ബാങ്ക് അധികൃതർ ഏറ്റുവാങ്ങി.
2023-2024 വർഷത്തിൽ ബെസ്റ്റ് മൊബൈൽആപ് ഇനീഷ്യേറ്റീവിനുള്ള ദേശീയ പുരസ്കാരവും ബാങ്കിനു ലഭിച്ചിരുന്നു.