കാട്ടാനകളെ നിരീക്ഷിക്കാൻ വനംവകുപ്പ് നടപടി
1533679
Monday, March 17, 2025 1:07 AM IST
കോയന്പത്തൂർ: കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നതു തടയാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. തടാകത്തിനടുത്തു നഞ്ചുണ്ടപുരം ഗ്രാമത്തിൽ കാട്ടാനകൾ ദിനവും എത്താറുണ്ട്.
ചക്കയുടെ സാന്നിധ്യമുള്ളതിനാലാണ് ഇവയുടെ വരവു കൂടിയിട്ടുള്ളത്. പരിസരത്തെ വാസന്തി എന്ന കർഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.