കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് അപ്രോച്ച്റോഡ് നിർമാണം ആരംഭിക്കും
1533424
Sunday, March 16, 2025 4:59 AM IST
പാലക്കാട്: സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് 102 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കി നിർമ്മാണം ആരംഭിക്കും. മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ബ്രിഡ്ജിന്റെ ഇരുവശങ്ങളിലുള്ള ഭൂവുടമകളുടെയും കെട്ടിട ഉടമകളുടെയും രണ്ടാംഘട്ട യോഗത്തിലാണ് തീരുമാനം.
കുന്പിടി നാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് നസീറ ആനക്കര, കുറ്റിപ്പുറം പഞ്ചായത്ത് മെന്പർമാർ, ജനപ്രതിനിധികൾ, ലാന്റ് അക്വസിഷൻ ജനറൽ 1 പാലക്കാട് സ്പെഷൽ തഹസിൽദാർ കണ്ണൻ, വാല്യൂവേഷൻ അസിസ്റ്റന്റ് വി.പി. ജയ, റവന്യൂ ഇൻസ്പെക്ടർ അനിൽകുമാർ, സുബ്രമണ്യൻ, സർവേയർ വിജിന, കിഫ്ബി, കിഡ്ക്, സിഎംഡി കേരള ഉദ്യോഗസ്ഥർ, നിർമാണ കന്പനി പ്രതിനിധികൾ, സ്ഥലം ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.