പി.എം. കുരുവിളയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം
1533002
Saturday, March 15, 2025 1:34 AM IST
കരിന്പ: കേരളാ കോണ്‍ഗ്രസ്- ജേക്കബ് ജില്ലാ ജനറൽസെക്രട്ടറിയും, ഹൈപ്പവർ കമ്മിറ്റി അംഗവുമായിരുന്ന പി.എം. കുരുവിളയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും സാമൂഹ്യപ്രവർത്തകരും അനുശോചിച്ചു.
യോഗത്തിൽ കേരളാ കോണ്‍ഗ്രസ്- ജേക്കബ് പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പാർട്ടിയുടെസംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം ഐസക്ജോണ്‍ വേളൂരാൻ സ്വാഗതം പറഞ്ഞു.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ആന്റണി മതിപ്പുറം, നാസർ, സന്തോഷ് കാഞ്ഞിരംപാറ, തോമസ് ജോസഫ്, കെ.ജെ. നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ, ജില്ലാ സെക്രട്ടറിമാരായ അനിൽകുമാർ, പി.ഒ. വക്കച്ചൻ, ഗ്രേസി ജോസഫ്, കെ.വി. സുദേവൻ, ശശി പിരായിരി, യൂത്ത്കോണ്‍ഗ്രസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ടിനു കുഴിവേലി തുടങ്ങിയവർ പങ്കെടുത്തു. കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് സാബു വെള്ളാരംകാലയിൽ നന്ദി പറഞ്ഞു.