ലഹരിക്കെതിരേ ജനകീയ കാന്പയിനുമായി അലനല്ലൂർ ഗ്രാമപഞ്ചായത്ത്
1533000
Saturday, March 15, 2025 1:34 AM IST
അലനല്ലൂർ: ലഹരി ഉത്പന്നങ്ങളുടെ വില്പനയ്ക്കും ഉപയോഗത്തിനുമെതിരേ "പോരാടാം ലഹരിക്കെതിരെ ഒരുമിക്കാം നാടിന്റെ നന്മക്കായി’ എന്ന പേരിൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കാന്പയിൻ സംഘടിപ്പിച്ചു.
എടത്തനാട്ടുകര, അലനല്ലൂർ എന്നീ മേഖലകളെ ക്ലസ്റ്ററുകളായി തിരിച്ച് ബോധവത്കരണം നടത്താനും 20 അംഗങ്ങളെ ഉൾപ്പെടുത്തി വാർഡുകൾ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മ രൂപീകരിക്കാനും തീരുമാനിച്ചു.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജിതമാക്കാനും തീരുമാനിച്ചു.
അലനല്ലൂർ എസ്കെആർ കോണ്‍ഫറൻസ് ഹാളിൽ നടന്ന കാന്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം മേലാറ്റൂർ സബ് ഇൻസ്പെക്ടർ ശരീഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, സിഡിഎസ് മെംബർമാർ, അങ്കണവാടി ടീച്ചർമാർ, വിവിധ മതസംഘടനകളുടെ പ്രധിനിധികൾ പങ്കെടുത്തു.