കൊടുവായൂർ ടൗണിലെ അനധികൃത പാർക്കിംഗ് യാത്രികർക്കു വിനയായി
1532997
Saturday, March 15, 2025 1:34 AM IST
കൊടുവായൂർ: ടൗണിൽ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ അനധികൃതവാഹന പാർക്കിംഗ് കാരണം ഗതാഗത കുരുക്ക് ഒഴിയാബാധയായി നീളുന്നു. പൊള്ളാച്ചിയിലേക്കുള്ള അന്തർസംസ്ഥാന പാതയാണെങ്കിലും ഇവിടെ റോഡിനു വീതി കുറവാണ്.
ടൗണിൽ വാഹന പാർക്ക് പാടില്ലെന്നു മുന്നറിയിപ്പുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ഗതഗതതടസമുണ്ടാവുന്ന തരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത്.
ഇന്നലെ ഉച്ചക്ക് കാർ റോഡിൽ നിർത്തി ഉടമ പുറത്തുപോയതിനാൽ പതിനഞ്ചുമിനിറ്റോളം ഗതാഗതതടസമുണ്ടായി. പാലക്കാട്, കുഴൽമന്ദം തിരിവുപാതകളിൽ ഹോംഗാർഡിനെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.