പിഎസ്എസ്പി നവസംരംഭക തൊഴില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് വിതരണം
1532999
Saturday, March 15, 2025 1:34 AM IST
പാലക്കാട്: പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാട്, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അക്സഞ്ചര് എന്നിവ സംയുക്തമായി സംഘടിപ്പിച്ച 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനവും ജൂട്ട് ലാപ്ടോപ് ബാഗ് നിര്‍മാണ പരിശീലനവും മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടത്തി. വിജയകരമായി തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പെരിമ്പടാരി, കുമരംപുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ 120 വനിതാ സംരംഭകരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത നിര്‍വഹിച്ചു.
ചടങ്ങില്‍ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാട് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളി വികാരി ഫാ. രാജു പുളിക്കത്താഴ മുഖ്യപ്രഭാഷണം നടത്തി.
ഇഡിഐഐ കോ-ഓര്‍ഡിനേറ്റര്‍ സിബുഷ്ണു, വല്‍സമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിഎസ്എസ്പി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോയ് ജോസഫ് സ്വാഗതവും, പ്രോജക്ട് ഓഫീസര്‍ പി. ബോബി നന്ദിയും പറഞ്ഞു.