പന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിനു ഗുരുതരപരിക്ക്
1533008
Saturday, March 15, 2025 1:34 AM IST
ചിറ്റൂർ: കല്ലുകൂട്ടിയാലിനു സമീപം പന്നിയിടിച്ച് ഇരുചക്രവാഹനം മറിഞ്ഞ് യുവാവിനെ സാരമായ പരിക്കുകളോടെ നാട്ടുകൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്നിപ്പെരുന്തല സഹീർ അബ്ബാസ് (38) നാണ് പരിക്കേറ്റത് . ഇക്കഴിഞ്ഞ ദിവസം രാത്രി പത്തിനു വേർകോലിയിലാണ് സംഭവം. റോഡിൽ വീണുകിടന്ന യുവാവിനെ വഴിയാത്രികരാണ് ആശുപത്രിയിലെത്തിച്ചത്. വലതുകൈയുടെ എല്ലൊടിഞ്ഞതിനാൽ ശസ്ത്രക്രിയ നടത്തി.
കല്ലുകൂട്ടിയാൽ- കമ്പിളിച്ചുങ്കം പാതയിൽ പകൽസമയത്തുപോലും പന്നികൾ റോഡിലെത്തുന്നത് യാത്രക്കാർക്കു ഭീഷണിയായിട്ടുണ്ട്. തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.