സെക്യൂരിറ്റി ജീവനക്കാർക്കു സൗകര്യം ഒരുക്കിയില്ലെങ്കിൽ കർശനനടപടി
1533004
Saturday, March 15, 2025 1:34 AM IST
പാലക്കാട്: കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപനത്തിനു പുറത്തും തുറസായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകണമെന്നു ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
ഉത്തരവ് പാലിക്കാത്ത തൊഴിലുടമകൾക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
റോഡരികിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലേക്കും റസ്റ്റോറന്റുകളിലേക്കും കസ്റ്റമേഴ്സിനെ എത്തിക്കുന്നതിനായി വെയിലത്തും ദുഷ്കരമായ കാലാവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്ലക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാകണ്ണടകൾ എന്നിവയും തൊഴിലുടമകൾ നൽകണം.
നിയമം പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.