പള്ളികളിൽ തിരുനാൾ കൊടിയേറ്റം ഇന്ന്
1495932
Friday, January 17, 2025 1:57 AM IST
കരിങ്കയം സെന്റ് മേരീസ് പള്ളി
മംഗലംഡാം: കരിങ്കയം സെന്റ് മേരിസ് പള്ളിയിലെ തിരുനാളാഘോഷത്തിനും സുവർണ ജൂബിലിക്കും ഇന്നു തുടക്കമാകും. വൈകുന്നേരം അഞ്ചിന് ഫൊറോന വികാരി ഫാ. സുമേഷ് നാൽപ്പതാംകളം കൊടിയേറ്റുകർമം നിർവഹിക്കും.
തുടർന്ന് കുർബാന, ജൂബിലി ഉദ്ഘാടനം. നാളെ വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ.
രൂപതയിലെ നവ വൈദികരായ ഫാ. ഫെർണാണ്ടോ കുറ്റിക്കാടൻ, ഫാ. അരുൺ വാളിപ്ലാക്കൽ, ഫാ. ഐബിൻ പെരുമ്പള്ളിൽ, ഫാ. ടോണി ചേക്കയിൽ എന്നിവർ കാർമികരാകും. പ്രധാന തിരുനാൾദിവസമായ ഞായറാഴ്ച വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾകുർബാന. മേലാർക്കോട് ഫൊറോന വികാരി ഫാ. സേവ്യർ വളയത്തിൽ കാർമികനാകും.
ഫാ. അശ്വിൻ കണിവയലിൽ തിരുനാൾസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, കുരിശിന്റെ ആശീർവാദം, ആകാശവിസ്മയം, ചെണ്ടമേളം, സ്നേഹവിരുന്ന്.
20ന് വൈകുന്നേരം 5.30ന് കുർബാന, സെമിത്തേരിയിൽ ഒപ്പീസ് എന്നീ ശുശ്രൂഷകളോടെ തിരുനാളിനു സമാപനമാകും. വികാരി ഫാ. ലീരാസ് പതിയാൻ, കൺവീനർ സോളി ചിറയിൽ, കൈക്കാരന്മാരായ ജോഷി വരവുകാലായിൽ, ആദർശ് പുളിക്കക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.
എളവംപാടം സെന്റ് തോമസ് പള്ളി
വടക്കഞ്ചേരി: എളവംപാടം സെന്റ് തോമസ് പള്ളിയിലെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം അഞ്ചിന് വികാരി ഫാ. മാത്യു ഞൊങ്ങിണിയിൽ തിരുനാൾപതാക ഉയർത്തും. തുടർന്ന് കുർബാന, സന്ദേശം, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ലൈറ്റ് സ്വിച്ച് ഓൺ കർമം. ഫാ. ജോയ്സൺ ആക്കാപറമ്പിൽ കാർമികനാകും. നാളെ വൈകുന്നേരം 4.30ന് ആഘോഷമായ കുർബാന, സന്ദേശം, ലദീഞ്ഞ്. തൃശൂർ കുറുമാൽ ഗാഗുൽത്ത താവു വിഷൻ ഡയറക്ടർ ഫാ. റോജർ വാഴപ്പിള്ളി കാർമികനാകും.
വൈകുന്നേരം ഏഴിന് ഇടവകാംഗങ്ങളുടെ കലാവിരുന്ന്. പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച വൈകുന്നേരം 3.30ന് ആഘോഷമായ തിരുനാൾകുർബാന. വണ്ടാഴി സാൻപിയോ ആശ്രമം സുപ്പീരിയർ ഫാ. ആന്റണി വടക്കൻ കാർമികനാകും. മുണ്ടൂർ യുവക്ഷേത്ര കോളജ് ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ സന്ദേശം നൽകും.
തുടർന്ന് പ്രദക്ഷിണം. വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ആനന്ദ് റാവു കുരിശിന്റെ ആശീർവാദം നൽകും. തുടർന്ന് വർണവിസ്മയം, ബാൻഡ് മേളം, ചെണ്ടമേളം. 20ന് രാവിലെ 6.30ന് വികാരിയുടെ കാർമികത്വത്തിൽ ഇടവകയിലെ മരിച്ചവർക്കുവേണ്ടിയുള്ള കുർബാന, സെമിത്തേരിയിൽ ഒപ്പീസ്. വികാരി ഫാ. മാത്യു ഞൊങ്ങിണിയിൽ, കൈക്കാരന്മാരായ ചാക്കോ ഇമ്മട്ടി, റോയ് നെല്ലിശേരി, കൺവീനർ ഡിനോയ് കോമ്പാറ, ജോയിന്റ് കൺവീനർ ബെന്നി മറ്റപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.