കുടിവെള്ളക്ഷാമം: വടകരപ്പതി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് ജനകീയ കൂട്ടായ്മ
1495926
Friday, January 17, 2025 1:57 AM IST
കൊഴിഞ്ഞാന്പാറ: വടകരപ്പതി ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട്, 16,17 വാർഡുകളിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്നതായി ആരോപിച്ച് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഉപരോധസമരം നടത്തി. വടകരപ്പതി അഴിമതിരഹിതം സംഘടന ഭാരവാഹി ആരോഗ്യരാജിന്റെ നേതൃത്വത്തിൽ നടത്തിയ കുത്തിയിരുപ്പു സമരത്തിൽ നൂറിലധികം പേർ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ, സമരസമിതി ഭാരവാഹി പ്രേം ജിത്ത്, പഞ്ചായത്തംഗങ്ങളായ കുഴന്തൈരാജ്, ഐശ്വര്യ എന്നിവരുമായി സമരക്കാർ ചർച്ച നടത്തി.
വാട്ടർ അഥോറിറ്റിയുമായി ചർച്ചചെയ്തു ജലവിതരണത്തിനു നടപടിയെടുക്കുമെന്നു അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്ന് സമരം നിർത്തി.