ഡ്രൈവർ ലോറിക്കകത്ത് മരിച്ചനിലയിൽ
1496123
Friday, January 17, 2025 11:01 PM IST
വണ്ടിത്താവളം: അയ്യപ്പൻകാവിൽ നിർത്തിയിട്ട ലോറിക്കകത്തു ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. നന്ദിയോട് ഒടുകുറുഞ്ഞി മണിയുടെ മകൻ അച്ചുതൻ (60) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തരയ്ക്കു മൃതദേഹം ലോറിക്കകത്തു കണ്ടെത്തി. മീനാക്ഷിപുരം പോലീസിൽ വിവരം നൽകുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ: കൽപ്പകം. മക്കൾ: അശ്വനി, അശ്വതി.