റോഡ് തകർന്ന് വാഹനസഞ്ചാരം അപകടഭീഷണിയിൽ
1495625
Thursday, January 16, 2025 2:28 AM IST
വണ്ടിത്താവളം: കിഴക്കേ മല്ലൻകുളമ്പ് റോഡ് തകർന്ന് വാഹനസഞ്ചാരം അതീവ ദുഷ്ക്കരം. വണ്ടിത്താവളത്തു നിന്നും മുതലമട ഭാഗത്തേക്ക് ദൂരക്കുറവിൽ സഞ്ചരിക്കാമെന്നതിനാൽ കൂടുതൽ വാഹനം സഞ്ചരിക്കുന്നത് ഈ പാതയിലാണ്.
റോഡിലുടനീളം ഗർത്തങ്ങളിൽ കയറിയിറങ്ങുന്നതുംമൂലം യന്ത്രതകരാറു പതിവാണെന്നതിനാൽ നവീകരണം തുടങ്ങിയില്ലെങ്കിൽ ഓട്ടം നിർത്താനാണ് ബസുടമകൾ തീരുമാനിച്ചിരിക്കുന്നത്.
രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഗർത്തങ്ങളിൽ ഇടിച്ചിറങ്ങി മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാകുന്നതായി സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എട്ട് വർഷം മുൻപാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടന്നിട്ടുള്ളത്.
മഴചാറിയാൽ ഗർത്തങ്ങളിൽ വെള്ളം നിറഞ്ഞുനിൽക്കും. അത്യാവശ്യകാര്യങ്ങൾക്ക് ഓട്ടോ വിളിച്ചാൽ ഇന്ധനച്ചിലവ് കൂടുമെന്നതിനാൽ വാടകകൂട്ടി വാങ്ങേണ്ടതായി വരുന്നതായും ഡ്രൈവർമാർ പരാതിപ്പെടുന്നു.