യുവാവ് സ്വയം തീകൊളുത്തി മരിച്ചു
1496122
Friday, January 17, 2025 11:01 PM IST
പാലക്കാട്: അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട യുവാവ് തീകൊളുത്തി മരിച്ചു. മലമ്പുഴ മനക്കല്‍ക്കാട് സ്വദേശി പ്രസാദ്(43) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം.
മുമ്പുണ്ടായ അപകടത്തിലാണ് പ്രസാദിന് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്. അച്ഛനും സഹോദരനും പുറത്തുപോയ സമയത്താണ് സംഭവം. വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഓടിയെത്തി ജനാലയുടെ ചില്ല് തകര്‍ത്ത് വെള്ളമൊഴിച്ച് തീകെടുത്തി പ്രസാദിനെ പുറത്തെത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അച്ഛന്: വാസു. അമ്മ: പരേതയായ അമൃതം. സഹോദരന്: പ്രമോദ്.