റേഷൻകടയിലേക്കു കാലിസഞ്ചിയുമായി ധർണ
1495930
Friday, January 17, 2025 1:57 AM IST
വണ്ടിത്താവളം: റേഷൻ കടകളിൽ ആവശ്യസാധനങ്ങൾ കിട്ടാതെയും, കട കാലിയാക്കിയിട്ടുകൊണ്ട് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നഎൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹനടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പട്ടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിത്താവളം റേഷൻകടയിലേക്ക് കാലിസഞ്ചിയുമായി പ്രതിഷേധ ധർണ നടത്തി.
പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് ധർണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വി. ധനേഷ് അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിതിൻ, സെക്രട്ടറിമാരായ എസ്. സഞ്ജയ്, ഡി. അനീഷ്, ജി. ബബി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്. പ്രദീപ്, ബ്ലോക്ക് സെക്രട്ടറിമാരായ എം. സുരേഷ്, സതീഷ് ചോഴിയക്കാട്, കെ. സതീഷ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിപിൻകുമാർ എന്നിവർ പ്രസംഗിച്ചു.