മാടുകളെ വണങ്ങി മാട്ടുപ്പൊങ്കൽ ആഘോഷം
1495630
Thursday, January 16, 2025 2:28 AM IST
കൊഴിഞ്ഞാമ്പാറ: പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി തമിഴ്കുടുംബങ്ങൾ ഇന്നലെ മാട്ടുപ്പൊങ്കൽ ആഘോഷിച്ചു.
നാൽകാലികകളെ ജലാശങ്ങളിലെത്തിച്ച് ദേഹശുദ്ധി വരുത്തിയ ശേഷം കൊമ്പുകളിൽ വിവിധ നിറം തേയ്ച്ചു മിനുക്കി. പിന്നിട് നാൽക്കാലികൾക്കു പുതിയ മൂക്കുകയർ അണിയിച്ചു.
പൂജകൾക്കുശേഷം ശർക്കരപൊങ്കൽ, കരിമ്പ്, പഴം ഉൾപ്പെടെ നാൽക്കാലികൾക്കു പ്രസാദമായി നൽകി. നാൽക്കാലികളുടെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടിയാണ് മാട്ടുപ്പൊങ്കൽ ആഘോഷിക്കുന്നത്.
പൊങ്കൽഉത്സവത്തിന്റെ സമാപനമായ ഇന്ന് പൂവാരൽ അഥവാ കാണിപ്പൊങ്കൽ നടക്കും. ഇതിൽ കൂടുതലും സ്ത്രീകളാണ് പങ്കെടുക്കുക.
വീടുകളിലുണ്ടാക്കിയ മധുര പലഹാരങ്ങളുമായി ഒഴുകുന്ന നദിക്കരയിലോ മറ്റു ജലാശയങ്ങൾക്കു സമീപമോഎത്തും. വിവിധ കുടുംബങ്ങളിൽ നിന്നെത്തിയവരുടെ പലഹാരം ഒന്നിച്ചാക്കി എല്ലാവരും വീതിച്ചു ഭക്ഷിക്കും.
യുവതികൾ പൊങ്കൽ പ്രധാന്യത്തെക്കുറിച്ചുള്ള സംഘഗാനങ്ങൾ ആലപിച്ച് വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെ ത്തുന്നതോടെ നാലു ദിവസം നീണ്ട ഉത്സവത്തിനു സമാപനമാവും.