മധ്യവയസ്കൻ മരിച്ചനിലയിൽ
1495547
Wednesday, January 15, 2025 11:26 PM IST
മണ്ണാർക്കാട്: മണ്ണാർക്കാട് കാരാകുറുശിയിൽ മധ്യവയസ്കനെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. എളംബലാശേരി വാകടപ്പുറം ഉഴുന്നുംപാടം കുഞ്ഞാപ്പ(62)യാണ് മരിച്ചത്.
വീട്ടിൽനിന്ന് അരകിലോമീറ്റർ ദൂരത്തുള്ള സ്വന്തം ഉടമസ്ഥതയിലുള്ള പറമ്പിൽ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇയാളെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുനൽകും. ഭാര്യ: നബീസ. മക്കൾ: ആബിത, അൻസാർ, ഷെബിൻ ബാബു.