സെന്റ്് റാഫേൽസ് കത്തീഡ്രൽ സ്കൂൾ വാർഷികാഘോഷം ‘എക്സ്റ്റസ’ ഇന്ന്
1495925
Friday, January 17, 2025 1:57 AM IST
പാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ വാർഷികാഘോഷം ‘എക്സ്റ്റസ’ ഇന്നുനടക്കും. വൈകുന്നേരം അഞ്ചിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ ഫാ. ജോഷി പുലിക്കോട്ടിൽ മുഖ്യപ്രഭാഷണം നടത്തും. പിടിഎ പ്രസിഡന്റ് ജോ ഡേവിസ്, ഹെഡ്ഗേൾ പൂജ സനൽ എന്നിവർ ആശംസകളർപ്പിക്കും. പ്രിൻസിപ്പൽ ഫാ. കെ.വി. ആന്റോ, സ്കൂൾ എഡ്യുക്കേഷൻ സെക്രട്ടറി ആൻഡ്രൂസ്, ഹെഡ് ബോയ് മാർട്ടിൻ വർഗീസ്, മദർ പിടിഎ പ്രതിനിധി ജെസ്ന തുടങ്ങിയവർ പ്രസംഗിക്കും. വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
അസിസ്റ്റന്റ് മാനേജർ ഫാ. സാൻജോ ചിറയത്ത് സ്വാഗതവും കണ്‍വീനർ മിതു തോമസ് നന്ദിയും പറയും. ‘എക്സ്റ്റസ 2കെ25’ എന്ന പരിപാടിയിൽ സമ്മാനദാനം, നൃത്തങ്ങൾ, സംഗീത അവതരണം, നാടകങ്ങൾ എന്നിവയുൾപ്പെടെയുള്ള കലാപരിപാടികളുമുണ്ടാകും.
വാർഷിക ദിനാഘോഷം അക്കാദമിക് വിദഗ്ദരെ പാഠ്യേതര പ്രവർത്തനങ്ങളുമായി സന്തുലിതമാക്കി നല്ല വ്യക്തികളെ വാർത്തെടുക്കുന്നതിനുള്ള സ്കൂളിന്റെ പ്രയത്നത്തെ പ്രതിഫലിപ്പിക്കുന്നുവെന്നു പ്രിൻസിപ്പൽ ഫാ. കെ.വി. ആന്റോ പറഞ്ഞു.
വാർഷികാഘോഷങ്ങൾക്ക് കോ- ഓർഡിനേറ്റർമാരായ മിതു തോമസ്, നൗഫിയ, മറ്റ് അധ്യാപക, അനധ്യാപകർ എന്നിവർ നേതൃത്വം നൽകും.